ജനാധിപത്യത്തിന് നേര്‍ക്കുള്ള കയ്യേറ്റം; അക്രമം അവസാനിപ്പിക്കാന്‍ ട്രംപ് ഇടപെടണമെന്ന് ബൈഡന്
വാഷിങ്ടണ്‍: യുഎസ് പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികള്‍. കോണ്‍ഗ്രസിന്റെ ഇരു സഭകളും ചേരുന്നതിനിടെയാണ് ട്രംപ് അനുകൂലികളുടെ അതിക്രമം. എന്നാല്‍ യു.എസ്.പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കയറിയ സംഭവത്തെ 'കലാപ'മെന്ന് അപലപിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്. അക്രമം അവസാനിപ്പിക്കാന്‍ തന്റെ അനുകൂലികളോട് ട്രംപ് ആഹ്വാനം ചെയ്യണമെന്നും ബൈഡന് ആവശ്യപ്പെട്ടു.