മ്യാന്മറിലെ പട്ടാള അട്ടിമറിക്കെതിരായ ജനാതിപധ്യ പ്രക്ഷോഭം 15 ദിവസം പിന്നിടുന്നു
മ്യാന്മറിലെ പട്ടാള അട്ടിമറിക്കെതിരായ ജനാതിപധ്യ പ്രക്ഷോഭം 15 ദിവസം പിന്നിടുന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇതിനിടെ തടവില്‍ കഴിയുന്ന ഓങ് സാന്‍ സൂചിക്കെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ച് സൈന്യം കേസെടുത്തു. ഇതോടെ മ്യാന്മാര് നിയമപ്രകാരം വിചാരണയില്ലാതെ എത്രകാലം വേണമെങ്കിലും സൈന്യത്തിന് സൂചിയെ തടവിലിടാന്‍ കഴിയും.