News World

ട്രംപിന് തിരിച്ചടി; റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പൂഴ്ത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി

ഡോണാള്‍ഡ് ട്രംപിന് തിരിച്ചടി. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ നിര്‍ണായക ഭാഗങ്ങള്‍ രഹസ്യമാക്കിയ ട്രംപിന്റെ വിശ്വസ്തനെതിരെ നടപടിയുണ്ടാകും. അറ്റോര്‍ണി ജനറല്‍ വില്യം പി ബാറിനെതിരെ കടുത്ത നിലപാടുമായി ഡെമോക്രാറ്റുകള്‍. എജിയ്‌ക്കെതിരെ നടപടി വേണമോ എന്ന വിഷയത്തില്‍ നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്ത ജുഡീഷ്യല്‍ കമ്മറ്റിയിലെ 24ല്‍ 16 പേരും എജിക്കെതിരെ നിലപാടെടുത്തു. അന്വേഷണം തടസപ്പെടുത്താന്‍ ട്രംപ് ശ്രമിച്ചുവെന്നും പുറത്തുവന്ന റിപ്പോര്‍ട്ടിലുണ്ട്.