News World

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റ് തള്ളി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ആശ്വാസം. ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം അമേരിക്കന്‍ സെനറ്റ് വോട്ടിനിട്ട് തള്ളി. പ്രസിഡന്റെന്ന നിലയില്‍ ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നാണ് സെനറ്റിന്റെ കണ്ടെത്തല്‍. വോട്ടെടുപ്പോടെ ഇംപീച്ച്‌മെന്റ് നടപടികള്‍ അവസാനിച്ചു.