News World

വൈറ്റ് ഹൗസിലേക്ക് ജോ ബൈഡന്‍ എത്തുമോ?- ശശി തരൂര്‍ പങ്കെടുക്കുന്ന പ്രത്യേക പരിപാടി

അധികാരത്തുടര്‍ച്ച ഉറപ്പിച്ച ഡൊണള്‍ഡ് ട്രംപില്‍ നിന്ന് വൈറ്റ് ഹൗസ് തട്ടിപ്പറിക്കാന്‍ ഒരുങ്ങുകയാണ് ജോ ബൈഡന്‍. 264. 214. നിലവിലെ ഇലക്ട്രല്‍ കോളേജ് വോട്ട് നില. അതായത് ആറ് ഇലക്ട്രല്‍ കോളേജ് വോട്ട് കൂടി ലഭിച്ചാല്‍ ബൈഡന് പേടിക്കാന്‍ ഒന്നുമില്ല. ട്രംപിന് ശ്വാസം നേരെ വിടണമെങ്കില്‍ അല്‍പം കഷ്ടപ്പെടണം. ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സില്‍വേനിയ, നെവാഡ ഈ അഞ്ച് സംസ്ഥാനങ്ങള്‍ ചുവപ്പിക്കണം. ജോര്‍ജിയയും പെന്‍സില്‍വേനിയയും നീല അണിയുമെന്ന് ഉറപ്പായി കഴിഞ്!ഞു. അങ്ങനെയാണെങ്കില്‍ ബൈഡന്‍ 306 ല്‍ എത്തും. അതേ, 2016 ല്‍ ട്രംപിന് ലഭിച്ച അതേ അക്കങ്ങള്‍. അതിനിടെ, പ്രതീക്ഷിച്ച നടപടികള്‍ ട്രംപിന്റെ ഭാഗത്ത് നിന്ന് വരുന്നുണ്ട്. കോടതി. തട്ടിപ്പ്. കൃത്രിമം. എല്ലാം പറഞ്ഞ് തുടങ്ങിയിട്ടുണ്ട് ട്രംപ്. ഡോ ശശി തരൂര്‍ പങ്കെടുക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യുന്ന പ്രത്യേക പരിപാടി.