News World

അമേരിക്ക വധിച്ച ഇറാന്റെ സൈനിക തലവന്‍ സുലൈമാനി ഇന്ത്യയിലും ഭീകരാക്രമണ പദ്ധതിയിട്ടിരുന്നുവെന്ന് ട്രംപ്

അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ച ഇറാന്റെ സൈനിക തലവന്‍ ഖാസെം സുലൈമാനി ഇന്ത്യയിലും ഭീകരാക്രമണ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചുവെന്ന് യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. സുലൈമാനിയെ കൊന്നത് യുദ്ധം തുടങ്ങാനല്ല, അവസാനിപ്പിക്കാനാണെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയെ ഭീഷണിപ്പെടുത്തുന്ന ഭീകരരെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുമെന്നും. ഇറാന്‍ ഭരണകൂടത്തെ മാറ്റാന്‍ അമേരിക്ക ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പ്രതികരിച്ചു.