തുടക്കം മുതലേ അടിപതറി ട്രംപ്
അമിത ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ ഡൊണള്‍ഡ് ട്രംപിന് തുടക്കം മുതലേ അടിപതറി. മാസങ്ങളോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഒരു തരത്തിലും ഡൊണള്‍ഡ് ട്രംപിനെ തുണച്ചില്ല. പരാജയം സമ്മതിക്കാത്ത ട്രംപിന് കോവിഡിനെ നേരിട്ടതിലെ പരാജയം മുതല്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരുടെ കൊല അടക്കമുള്ള വിവാദവിഷയങ്ങള്‍ വരെ വിനയായി.