News World

പുതിയ അതിഥിതിയെ വരവേല്‍ക്കാനൊരുങ്ങി ബ്രീട്ടീഷ് രാജകുടുംബം

പുതിയൊരു അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടീഷ് രാജകുടുംബം. എലിസബത്ത് രാജ്ഞിയുടെ എട്ടാമത്തെ പേരക്കുട്ടിയായി ഒരാള്‍ കൂടി എത്തുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് കൊട്ടാരം പുറത്ത് വിട്ടത്. 2018 മെയ് 19ന് ലോകം ആഘോഷിച്ച വിവാഹമായിരുന്നു മേഗന്റെയും ഹാരിയുടേയും. ലോകം കാത്തിരുന്ന രാജകീയ വിവാഹം, ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഹോളിവുഡ് നടിയും മോഡലുമായ മേഗന്‍ മെര്‍ക്കല്‍ ഹാരി രാജകുമാരന്റെ വധുവായി ബ്രിട്ടീഷ് രാജുടുംബത്തിലെത്തിയ ദിവസം, വധുവായി മേഗനെത്തിയതിന് ശേഷം ഇപ്പോള്‍ മറ്റൊരു അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ബ്രിട്ടീഷ് രാജകുടുംബം. അടുത്ത വര്‍ഷം കൊട്ടാരത്തിലേക്ക് എലിസബത്ത് രാജ്ഞിയുടെ എട്ടാമത്തെ പേരക്കുട്ടിയായി ഒരു കുഞ്ഞ് അതിഥി കൂടി എത്തുമെന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് രാജകുംടുംബാംഗങ്ങള്‍. വിവാഹം കഴിഞ്ഞുള്ള മേഗന്റെയും ഹാരിയുടെയും ആദ്യ രാജകീയ യാത്രയ്ക്ക് ശേഷമാണ് മേഗന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവിട്ടത്. മൂന്ന് മാസം ഗര്‍ഭിണിയാണ് 37 കാരിയായ സക്‌സസിലെ രാജകുമാരി. ഈ വാര്‍ത്ത ഏറെ പ്രതീക്ഷയോടെയാണ് ലോകം കേട്ടത്, രാജകുമാരി പൂര്‍ണ ആരോഗ്യവതിയാണെന്നും 12ാം ആഴ്ചയിലെ സ്‌കാനിങ്ങ് പൂര്‍ത്തിയാക്കിയെന്നും കൊട്ടാരമറിയിച്ചു. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറ രാജകുമാരിയായ യുജീനയുടെ വിവാഹം അടുത്തിടെ നടന്നിരുന്നു. ആ സന്തോഷത്തിനു പിന്നാലെയാണ് രാജകുടുംബത്തിന് ഇരട്ടി മധുരമേകി പുതിയ അംഗം കടന്നുവരുന്നത്.