News World

എല്‍ ചാപ്പോയ്‌ക്കെതിരെ മുന്‍ കാമുകി കോടതിയില്‍ മൊഴി നല്‍കി

മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവ് എല്‍ചാപ്പോയുടെ വിചാരണയ്ക്കിടെ മുന്‍ കാമുകിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. മയക്കമരുന്ന് രാജാവിന് ഒപ്പമുള്ള ജീവിതം ദുരിതപൂര്‍ണമായിരുന്നു എന്നാണ് ലുസേറോ ഗ്വാഡലൂപ് സാഞ്ചസ് ലോപസ് കോടതിക്ക് മുന്നില്‍ മൊഴി നല്‍കിയത്. ജ്വോക്കിന്‍ ഗുസ്മാന്‍ ലോറാ എന്ന എല്‍ചാപ്പോയുടെ അമേരിക്കയിലെ വിചാരണയ്ക്കിടെ ഒരോ ദിവസവും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്. എല്‍ ചാപ്പോയ്ക്ക് പല സ്ഥലങ്ങളില്‍ നിന്ന് കിലോ കണക്കിന് കഞ്ചാവ് വാങ്ങി നല്‍കാറുണ്ടായിരുന്നുവെന്ന് ലുസേറോ കോടതിയില്‍ പറഞ്ഞു. കൂലിയാക്കാനിലെ സുരക്ഷിതമായ വീട് മെക്‌സിക്കന്‍ സേന വളഞ്ഞപ്പോള്‍ ഗുസ്മാനെ രക്ഷപ്പെടാന്‍ സഹായിച്ചത് താനാണെന്നും ലുസേറോ വെളിപ്പെടുത്തുന്നു.