News World

ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ട്രംപിന് നേരെ മാറിടം കാട്ടി യുവതിയുടെ പ്രതിഷേധം

ഫ്രഞ്ച് സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് നേരെ യുവതിയുടെ പ്രതിഷേധം. മാറിടം കാട്ടിയാണ് പ്രതി ഷേധിച്ചത്. ട്രംപിന്റെ വാഹന വ്യൂഹം കടന്ന് പോകുമ്പോഴായിരുന്നു സംഭവം. യുവതിയുടെ നെഞ്ചില്‍ വ്യാജ സമാധാന സ്ഥാപകന്‍ എന്ന് എഴുതിയിരുന്നു. പാരീസില്‍ നടന്ന ഒന്നാം ലോക മഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനാണ് ട്രംപ് ഫ്രാന്‍സില്‍ എത്തിയത്. ബാരിക്കേഡുകള്‍ ചാടികടന്നെത്തിയ യുവതിയെ ട്രംപിന്റെ വാഹന വ്യൂഹത്തിന് മീറ്ററുകള്‍ക്ക് അകലെ വച്ച് പോലീസ് തടഞ്ഞു. അര്‍ധനഗ്‌നയായ യുവതി മാറിടത്തില്‍ വ്യാജസമാധാന സ്ഥാപകന്‍ എന്ന് എഴുതിയിരുന്നു. ഫീമെന്‍ എന്ന സ്ത്രീവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന യുവതിയാണ് പ്രതിഷേധം നടത്തിയതെന്നാണ് ചില ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വംശീയത, ലിംഗവിവേചനം തുടങ്ങിയ മനുഷ്യാവകാശ വിഷയങ്ങളില്‍ പ്രതിഷേധം നടത്തുന്ന സംഘടനയാണ് ഫീമെന്‍. പ്രതിഷേധം നടത്തിയ യുവതിയെ പിന്തുണച്ചു കൊണ്ട് ഫീമെന്‍ ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തില്‍ രണ്ട് യുവതി കളെ പോലീസ് അറസ്റ്റ് ചെയ്തു. റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ പാരിസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു.