News World

ആശുപത്രിയിൽ തീപിടുത്തം: ഇറാഖിൽ 52 കോവിഡ് രോഗികൾ വെന്തുമരിച്ചു

ഇറാഖിൽ 52 കോവിഡ് രോഗികൾ വെന്തുമരിച്ചു. നിരവധിപേർക്ക് പൊള്ളലേറ്റു. നസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. തീ നിയന്ത്രണ വിധേയമായെന്ന് അധികൃതർ അറിയിച്ചു. ഇറാഖിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.