News World

പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിന് വധശിക്ഷ

ഇസ്ലാമബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിന് വധശിക്ഷ. 2007-ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കോടതി വധശിക്ഷ വിധിച്ചത്. മുഷറഫ് കുറ്റക്കാരനാണെന്ന് 2014-ല്‍ കോടതി വിധിച്ചിരുന്നു. വിചാരണ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. വിചാരണ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഷറഫ് ഹര്‍ജി നല്‍കിയിരുന്നത്. 2016 മുതല്‍ മുഷറഫ് ദുബായിലാണുള്ളത്. ഇപ്പോള്‍ അദ്ദേഹം അവിടെ ചികിത്സയില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്.