News World

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 61 ലക്ഷം കടന്നു. ആകെ കോവിഡ് മരണം 3.70 ലക്ഷം പിന്നിട്ടു. അരലക്ഷത്തിലധികം പേരുടെ ആരോഗ്യസ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. 28 ലക്ഷത്തോളം പേര്‍ രോഗമുക്തരായി. സ്‌പെയിന്‍ സന്ദര്‍ശിച്ച ബെല്‍ജിയം രാജകുമാരന് കോവിഡ് ബാധ സ്ഥിരീകരിച്ചു.