News World

ലോകത്ത് രണ്ട് കോടി ഇരുപത്തിമൂന്ന് ലക്ഷത്തോളം കോവിഡ് രോഗികള്‍

ലോകത്ത് കോവിഡ് ബാധിതര്‍ 2,23,00,000-ലേക്ക്. 7,83,000-ത്തോളമാണ് മരണം. 24 മണിക്കൂറിനിടെ 6000-ത്തോളം പേര്‍ മരിച്ചു. അശ്രദ്ധയും കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനവുമാണ് രോഗവ്യാപനം കൂടാന്‍ കാരണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു. യുവാക്കളില്‍ അടക്കം കൂടുതല്‍ പേരിലേക്ക് രോഗം ബാധിക്കുന്ന സാഹചര്യമാണ് ലോകത്തെന്നും ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി.