News World

ലോകത്തിന്റെ പകുതിയോളം രാജ്യങ്ങളില്‍ ജനസംഖ്യ ഗണ്യമായി കുറയുന്നു

ലോകത്തെ പകുതിയോളം രാജ്യങ്ങളില്‍ കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നുവെന്ന് പഠനം. ജനസംഖ്യാതോത് നിലനിര്‍ത്താന്‍ ആവശ്യമായ ജനനനിരക്ക് ഈ രാജ്യങ്ങളില്‍ ഉണ്ടാകുന്നില്ല. ലാന്‍സെറ്റില്‍ വന്ന പഠനറിപ്പോര്‍ട്ടിലാണ് അദ്ഭുതപ്പെടുത്തുന്ന കണക്കുകള്‍ ഉള്ളത്. 1950 മുതല്‍ 2017വരെയുള്ള വിവരങ്ങളാണ് ശേഖറിച്ചത്. സാമ്പത്തികമായി മുന്നോക്കനം നില്‍ക്കുന്ന രാജ്യങ്ങളായ യൂറോപ്പ്, അമേരിക്ക, സൗത്ത് കൊറിയ, ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളിലാണ് കുറവ് ജനനനിരക്ക് രേഖപ്പെടുത്തിയത്. ഒരു കുട്ടി മാത്രമുണ്ടായാലുള്ള സൗകര്യങ്ങളെക്കുറിച്ച് വാചാലരാകുന്നവരായിരുന്നു പലരുമെന്ന് പഠനം നടത്തിയവര്‍ പറയുന്നു. ഒരു കുഞ്ഞിന് എല്ലാ സൗകര്യവും നല്‍കി വളര്‍ത്തുക എന്നതാണ് ഇവരുടെ താത്പര്യം. വിദ്യാഭ്യാസരംഗത്തും തൊഴില്‍ രംഗത്തും ഉണ്ടായ സ്ത്രീകളുടെ ഉന്നമനം, ഗര്‍ഭനിരോധന ഉറകളുടെ ലഭ്യത തുടങ്ങിയവയും ജനനനിരക്ക് കുറയുന്നതിന് കാരണമാകുന്നുണ്ട്.