News World

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഹൊറര്‍ ചിത്രം ഹലോവീന്‍

സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഹൊറര്‍ ചിത്രങ്ങള്‍ ഹോളീവുഡില്‍ വളരെ ചുരുക്കം മാത്രമാണ്. എന്നാല്‍ ചരിത്രം തിരുത്തി 55-വയസുകാരി ജേമി ലീ കേര്‍ട്ടിസ് നായികയായി എത്തിയ ഹാലോവീന്‍ കളക്ഷന്‍ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ റെക്കോര്‍ഡ് നേട്ടം കുറിച്ചിരുക്കുകയാണ്. കഴിഞ്ഞ ആഴ്ച അവസാനത്തോടെ ചിത്രം ബോക്‌സോഫീസില്‍ നിന്ന് വാരിക്കൂട്ടിയത് 553 കോടിയ്ക്ക് മേലെ. സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഹൊറര്‍ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വിജയിക്കില്ലെന്ന ധാരണകളെയും ഹാലോവീന്‍ തിരുത്തിക്കുറിച്ചു. മികച്ച 10 റെസ്ട്രിക്റ്റഡ് വ്യൂവിങ് ചിത്രങ്ങളുടെ പട്ടികയിലും ഹാലോവീന്‍ ഇടംപിടിച്ചു കഴിഞ്ഞു.