News World

രാഷ്ട്രീയാധികാര കൊയ്ത്തിന് സാമൂഹ്യമാധ്യമം ആയുധമാക്കി ഇറ്റലിയിലെ നേതാക്കള്‍

അധികാരം ഉറപ്പിക്കാന്‍ സമൂഹമാധ്യമങ്ങളാണ് ലോകം ഒട്ടാകെ രാഷ്ട്രീയ നേതാക്കളുടെ ആയുധം. പക്ഷെ നേതാക്കള്‍ നേട്ടം കൊയ്യാന്‍ എല്ലാ സീമകളും ലംഘിച്ച് ഏതറ്റം വരെയുള്ള പ്രചരണങ്ങള്‍ക്കും ഈ മാധ്യമങ്ങളില്‍ തയാറാകുന്നു. വൈകാരികതയുണ ര്‍ത്തുന്ന ചിത്രങ്ങളും എഴുത്തുകളും, വര്‍ഗീയ വംശീയ ചേരിതിരിവുകളുണ്ടാക്കുന്ന പ്രസംഗങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രീതി ക്കൈപ്പറ്റാന്‍ ഇവര്‍ പോസ്റ്റു ചെയ്യുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഇറ്റലിയില്‍ നടന്നത്. അധികാര നേട്ടത്തിനയി സമൂഹമാധ്യമങ്ങളെ കരുവാക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇറ്റലി. ഇറ്റലിയിലെ രണ്ട് നേതാക്കള്‍ പൊതുതെരഞ്ഞെടുപ്പില്‍ സമുഹമാധ്യമങ്ങളിലൂടെ ഏങ്ങനെ വിജയം ഉറപ്പിച്ചു എന്നതിന്റെ തെളിവുകളാണ് 'ദ ഗാര്‍ഡി യന്‍' പുറത്തു വിട്ടിരിക്കുന്നത്. ഫെയിസ്ബുക്ക് ഉപയോഗത്തിന്റെ ഡേറ്റകള്‍ സംഘടിപ്പിച്ചാണ് വിലയിരുത്തല്‍. ലിഗാ നോഡ് പാര്‍ട്ടി നേതാവ് മാറ്റിയോ സാല്‍വിനി, ഭരണകൂട വിരുദ്ധരായ ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റിന്റെ ലൂയിഗി ഡി മായിയോ ഫെയിസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ഈ രണ്ട് പേരും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ വിജയം വരിച്ച് അധികാര ശ്രേണിയില്‍ എത്തപ്പെട്ടത്. പിസാ സര്‍വ കലാശായിലെ മീഡിയ ലാബാണ് ഈ ഡാറ്റ സംഘടിപ്പിച്ചത്.