News World

അമേരിക്കയിലെ ഭരണമാറ്റത്തില്‍ പ്രതീക്ഷയോടെ ഇന്ത്യ

അമേരിക്കയിലെ ഭരണമാറ്റത്തില്‍ പ്രതീക്ഷയോടെ ഇന്ത്യ. 2006ല്‍ വൈസ് പ്രസിഡന്റായിരിക്കെ ഇരുരാജ്യങ്ങളുമായുളള ബന്ധം മെച്ചപ്പെടുത്താന്‍ നടത്തിയ ഇടപെടലുകള്‍ പ്രസിഡന്റ് ആകുമ്പോഴും ജോ ബൈഡന്‍ തുടരുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. കമലാഹാരിസിന്റെ സ്ഥാനലബ്ധിയും ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലും കേന്ദ്രത്തിനുണ്ട്. നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദിച്ചു.