News World

ഇന്ത്യ-ചൈന പ്രശ്‌നം പരിഹരിക്കുന്നതിന് ബാഹ്യ ഇടപെടല്‍ ആവശ്യമില്ല - റഷ്യ

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ബാഹ്യ ഇടപെടല്‍ ആവശ്യമില്ലെന്ന് റഷ്യ. ഇന്ത്യ, ചൈന, റഷ്യ വിദേശമന്ത്രിമാരുടെ ഉച്ചകോടിയില്‍ റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലവ്‌റോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിന്റെ അജണ്ട തീരുമാനക്കുന്നത് റഷ്യയും ചൈനയും ഇന്ത്യയുമാണെന്ന് വിദേശമന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു.