അവസാനനിമിഷം വരെ പോരാടാനുറച്ച് ഇമ്രാൻഖാൻ
പാകിസ്താനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന് എതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ്. ദേശീയ അസംബ്ലി പ്രാദേശിക സമയം 11.30 ന് ചേരും. അവസാനനിമിഷം വരെ പോരാടൻ തന്നെയാണ് ഇമ്രാന്റെ തീരുമാനം. വിദേശഗൂഢാലോചനയ്ക്ക് എതിരെ പ്രതിഷേധിക്കാൻ, തെരുവിലിറങ്ങാൻ ജനങ്ങൾക്ക് ഇമ്രാന്റെ ആഹ്വാനം. ഇമ്രാനെ പിന്തുണ അറിയിച്ച് വലിയ റാലിയാണ് ഇന്ന് കറാച്ചിയിൽ നടക്കുന്നത്