News World

ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ചര്‍ച്ച തുടങ്ങി

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദാ രജപക്ഷെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച തുടങ്ങി. പ്രതിരോധം, കടല്‍സുരക്ഷ തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും കരാറൊപ്പിടും. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ രജപക്ഷെക്ക് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പ് നല്‍കി.