News World

ശ്രീലങ്കയിലെ ഭീകരാക്രമണം: മൂന്ന് വട്ടം ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു

കൊളമ്പോ: ശ്രീലങ്കയില്‍ തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയേക്കാമെന്ന് ഇന്ത്യ മൂന്ന് വട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട് മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുക്കാത്തതില്‍ ലങ്കന്‍ സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു. ചാവേറുകളില്‍ ഒരാള്‍ സ്ത്രീയായിരുന്നുവെന്ന് പ്രതിരോധമന്ത്രി അറിയിച്ചു. ഒമ്പത് ചാവേറുകളാണ് രാജ്യത്താ ആക്രമണം നടത്തിയക്. എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുവരെ അറുപത് പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.