News World

ക്വാലാലംപുര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള 250 ഇന്ത്യക്കാര്‍ ദുരിതത്തില്‍

ക്വാലാലംപുര്‍: ക്വാലാലംപുര്‍ വിമാനത്താവളത്തില്‍ നാല് ദിവസമായി കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള 250-ഓളം ഇന്ത്യക്കാര്‍ ദുരിതത്തില്‍. വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ 250 മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തുനല്‍കി. ദുബായില്‍ നിന്ന് ഹൈദ്രാബാദിലെത്തിയ ഇരുപത്തിയഞ്ചോളം മലയാളികളും കുടുങ്ങിക്കിടക്കുകയാണ്.