News World

ഇന്തോനേഷ്യയില്‍ സുനാമിക്കും അഗ്നിപര്‍വത സ്‌ഫോടനത്തിനും സാധ്യത

സുനാമി ഭീതി വിട്ടൊഴിയാതെ ഇന്തോനേഷ്യ. അഗ്‌നിപര്‍വത സ്‌ഫോടനത്തിനും സുനാമിക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ ദിവസമുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 373 ആയി. 1460ഓളം പേര്‍ക്ക് പരിക്കേറ്റന്നാണ് കണക്ക്. നിരവധി പേരെ കാണാതാവുകയും ചെയ്തു. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. വീടുകളും ടൂറിസ്റ്റ് ഹോട്ടലുകളുമടക്കം 700 കെട്ടിടങ്ങളാണ് നിലംപൊത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടങ്ങുക്കിടക്കുന്നതായി സംശയമുണ്ട്. പ്രധാന നിരത്തുകളെല്ലാം തകര്‍ന്നത് രക്ഷാപ്രവര്‍ത്തത്തെ ബാധിച്ചിട്ടുണ്ട്. എല്ലാ മേഖലയിലും വൈദ്യസഹായമെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കൃത്യമായ മുന്നറിയിപ്പ് നല്‍കാന്‍ കഴിയാതിരുന്നത് മരണസംഖ്യ ഉയരാന്‍ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.