ഇന്‍ഡൊനീഷ്യന്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി; തകര്‍ന്നതായി സംശയം
ജക്കാര്‍ത്ത : ഇന്‍ഡൊനീഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന ശനിയാഴ്ച ടേക്ക് ഓഫ് ചെയ്ത സിര്‍വിജയ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. പശ്ചിമ കാളമണ്ടം പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ് പറന്നുയര്‍ന്ന ഉടന്‍ അപ്രത്യക്ഷമായത്. 59 യാത്രക്കാരുമായി സൊകാര്‍ണോ ഹട്ടാ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടതാണ് സിര്‍വിജയ ഫ്ളൈറ്റ് 182. യാത്രക്കാരില്‍ അഞ്ചു കുട്ടികളും ഒരു നവജാത ശിശുവും ഉള്‍പ്പെടും. വിമാനം 3000 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക വന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ടുകള്‍. 27 വര്‍ഷം പഴക്കമുള്ള ബോയിങ് 737500 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.