News World

അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായി ഒപ്പ് വച്ച ആണവക്കരാറില്‍ നിന്ന് പിന്മാറി ഇറാന്‍

അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായി ഒപ്പ് വച്ച ആണവ കരാറില്‍ നിന്ന് പിന്മാറി ഇറാന്‍. യുറേനിയം സമ്പുഷ്ടീകരണം അടക്കമുള്ള കാര്യങ്ങളില്‍ ഉടമ്പടി പാലിക്കണ്ടെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റെ തീരുമാനം. അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കരാറില്‍ നിന്ന് ഇറാന്‍ നേരത്തെ പിന്മാറിയിരുന്നെങ്കിലും കാബിനറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് ഇതാദ്യമായാണ്.