ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു; വീണ്ടും ഇസ്രയേല്‍-പാലസ്തീന് സംഘര്‍ഷം
ഗാസ മുനമ്പ് വീണ്ടും സംഘര്‍ഷഭരിതം. പലസ്തീന് സായുധ വിഭാഗമായ ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേല്‍ കേന്ദ്രങ്ങള്‍ക്ക് നേരെ പലസ്തീന് സംഘടനകള്‍ റോക്കറ്റ് ആക്രമണം നടത്തി. ഇസ്രയേലില്‍ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകരനെയാണ് വധിച്ചതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.