News World

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കുറ്റം ചുമത്തി

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറ്റോര്‍ണി ജനറല്‍ അഴിമതിക്കുറ്റം ചുമത്തി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇസ്രേയല്‍ പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കുറ്റം ചുമത്തുന്നത്. അതേസമയം തനിക്കെതിരെയുള്ള കുറ്റങ്ങള്‍ അടിസ്ഥാന രഹിതമെന്നാണ് നെതന്യാഹുവിന്റെ വാദം. മൂന്ന് കേസുകളിലാണ് ഇസ്രേയല്‍പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അഴിമതിക്കുറ്റം ചുമത്തിയിരിക്കുനന്നത് കൈക്കൂലി തട്ടിപ്പ് വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത് അത്യന്തം ഹൃദയഭാരത്തോടെയാണ് തീരുമാനമെടുക്കുന്നതെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ അവിച്ചായ് മെഡല്‍ഫ്‌ലിറ്റിന്റെ പ്രതികരണം. സുഹൃത്തായ വ്യവസായിക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വഴിവിട്ട ഇടപെടല്‍ നടത്തി ഇതില്‍ കൈക്കൂലിയായി ലക്ഷങ്ങള്‍ വിലവരുന്ന ഷാംപെയിനും സിഗാറും കൈപറ്റി. ഒരു ദിനപത്രത്തിന് വേണ്ടി മറ്റൊരു പത്രത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു അനുകൂല വാര്‍ത്തകള്‍ക്ക് പകരമായി രണ്ട് മാധ്യമ കമ്പനികള്‍ക്ക് പ്രത്യുപകാരം ചെയ്തുവെന്നും കാണിച്ചാണ് കേസുകള്‍. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തി.