News World

ജസീന്ത ആഡേണ്‍ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു, എന്നിട്ടും പന്തയത്തില്‍ തോറ്റു

ജസീന്ദ ആര്‍ഡേണ്‍, ലോകം ആദരിക്കുന്ന, ബഹുമാനിക്കുന്ന വനിത. ന്യൂസിലന്റിന്റെ 40-ാമത് പ്രധാനമന്ത്രിയായി ജസീന്ദ ചുമതലയേറ്റത് 2017 ഒക്ടോബര്‍ 26നാണ്. അതോടുകൂടി ലോകത്തിലെയും ന്യൂസിലന്റിലേയും ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന പദവിയും 37 വയസുകാരിയായ ജസീന്തയെ തേടിയെത്തി. കഴിഞ്ഞ ദിവസം ജസീന്ദ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടുന്നത്. ജസീന്ദ ഒരു പന്തയം മുന്നോട്ട് വച്ചു. രണ്ട് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ രണ്ട് മിനിട്ടിനുള്ളില്‍ പറഞ്ഞ് തീര്‍ക്കുക എന്നതായിരുന്നു പന്തയം. പക്ഷേ ആ പന്തയത്തില്‍ ജസീന്ത പരാജയപ്പെട്ടു. ആ തോല്‍വിയാണ് ലോകം ഇന്ന് ആഘോഷിക്കുന്നത്.