News World

കരുതലിന്റെ പ്രതീകമായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്റ ആഡേണ്‍

രാജ്യം ഏറ്റവും വലിയ ഭീകരാക്രമണം നേരിട്ടപ്പോള്‍ ഭരണമികവ് കൊണ്ട് വാര്‍ത്തകളില്‍ നിറയുകയാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്റ ആഡേണ്‍. സ്ത്രീയിലെ കരുത്ത്, അമ്മയിലെ സ്‌നേഹം, ഒരു കരുതലിന്റെ സ്പര്‍ശം, എല്ലാമുണ്ട് ന്യൂസിലാന്‍ഡിന്റെ ഭരണത്തലപ്പത്ത്. പളളിയങ്കണങ്ങളില്‍ ചോരവീഴ്ത്തിയ ഭീകരാക്രണത്തിന് ശേഷം കൊല്ലപ്പെട്ടവരുടെ വീടുകളിലേക്കും ഇരകളുടെ മനസുകളിലേക്കും മതാതിര്‍ത്തികളില്ലാതെ ഹിജാബ് ധരിച്ചെത്തി, ക്രിസ്തുമത വിശ്വാസിയായ ഈ മുപ്പത്തി ഏഴുകാരി. സമ്മര്‍ദ്ദത്തിന്റെ കാലാവസ്ഥയില്‍ ആത്മവിശ്വാസത്തിന്റെയും വിനയത്തിന്റെയും പ്രതീകമാവുകയാണ് ജെസിന്റ ആഡേണ്‍.