News World

വിദേശമന്ത്രിമാരുടെ സമ്മേളനത്തിന് മോസ്‌കോയില്‍ ഇന്ന് തുടക്കം

ന്യൂഡല്‍ഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ ഭാഗമായുള്ള വിദേശമന്ത്രിമാരുടെ സമ്മേളനത്തിന് മോസ്‌കോയില്‍ ഇന്ന് തുടക്കം. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിദേശമന്ത്രി എസ്. ജയ്ശങ്കര്‍ മോസ്‌കോയിലെത്തി. ചൈനയുടെ വിദേശമന്ത്രി വാങ് യീയുമായി ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തും. ഇറാന്‍ സന്ദര്‍ശിച്ച ശേഷമാണ് ജയ്ശങ്കര്‍ മോസ്‌കോയില്‍ എത്തിയത്.