News World

ജമാല്‍ ഖഷോഗിയുടെ കൊലപാതകം; തെളിവുകള്‍ക്കായി കാത്തിരിക്കുന്നെന്ന് സൗദി

റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ തുര്‍ക്കിയുടെ കൈവശമുളള തെളിവുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് സൗദി പബ്ളിക്ക് പ്രോസിക്യൂഷന്‍. റിയാദ് ക്രിമിനല്‍ കോടതിയില്‍ വിചാരണ ആരംഭിച്ച സാഹചര്യത്തിലാണ് പ്രോസിക്യൂഷന്റെ പ്രതികരണം. കൊലപാതകം തുര്‍ക്കിയില്‍ നടന്നതിനാല്‍ പ്രതികളെ വിട്ടു നല്‍കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വന്തം രാജ്യത്തെ പൗരന്മാരെ വിട്ടു നല്‍കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. തുര്‍ക്കിയുടെ കൈവശം ഉണ്ടെന്ന് അവകാശപ്പെടുന്ന തെളിവുകള്‍ ലഭിച്ചാല്‍ പ്രോസിക്യൂഷന്റെ കണ്ടെത്തലുകളെ കോടതിയില്‍ ബോധ്യപ്പെടുത്താന്‍ കഴിയും. അതുകൊണ്ടുതന്നെ തെളിവുകള്‍ക്കായി കാത്തിരിക്കുമെന്ന് സൗദി പ്രോസിക്യൂഷന്‍ വ്യക്തമാക്കി.