News World

അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമലാ ഹാരിസിനെ പ്രഖ്യാപിച്ചു

അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമലാ ഹാരിസിനെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുഎസ് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ബൈഡന്‍ കമല സര്‍ക്കാരിന് കഴിയുമെന്ന് പ്രസംഗത്തില്‍ കമലാ ഹാരിസ് വ്യക്തമാക്കി. ഇന്ത്യന്‍ ബന്ധമുള്ള ഒരാള്‍ ഇതാദ്യമായിട്ടാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.