News World

കിം ജോങ് ഉന്‍ അതീവഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ആരോഗ്യനില വഷളായതെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.