News World

കിര്‍ഗിസ്ഥാനില്‍ പ്രതിഷേധം കനക്കുന്നു

കുബത്‌ബെക്ക് ബൊറണോവിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിനെ തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം കിര്‍ഗിസ്ഥാനില്‍ കൂടുതല്‍ രൂക്ഷമാകുന്നു. പ്രതിഷേധം ആളിപടര്‍ന്നതോടെ തിരഞ്ഞെടുപ്പ് ഇലക്ഷന്‍ കമ്മീഷന്‍ റദ്ദാക്കുകയും ബൊറണോവ് രാജിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാജ്യ തലസ്ഥാനമായ ബിഷ്‌കേകില്‍ ഉള്‍പ്പെടെ സമാധാനം പുനഃസ്ഥാപിക്കാന്‍ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.