News World

ഖസാക്കിസ്ഥാനില്‍ വിമാന അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഖസാഖിസ്ഥാനിലെ അല്‍മാറ്റിയില്‍ 98 പേരുമായി യാത്ര തിരിച്ച വിമാനം ഇരുനില കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങി. പ്രാദേശിക സമയം രാവിലെ 7.22നുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. 22 പേരുടെ നില അതീവ ഗുരുതരം. 93 യാത്രക്കാരും 5 ജീവനക്കാരുമടക്കം 98 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ബെക് എയര്‍ ഇസഡ് 2100 വിമാനമാണ് അപകടത്തില്‍പെട്ടത്.