News World

ശ്രീലങ്കന്‍ സ്‌ഫോടനം: പ്രതി കേരളത്തിലെത്തിയെന്ന് ലങ്കന്‍ കരസേനാ മേധാവി

കൊളംബോ: ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയിലെ പ്രതി കേരളത്തിലെത്തി എന്ന് സ്ഥിരീകരിച്ച് ലങ്കന്‍ കരസേനാ മേധാവി. കേരളത്തില്‍ വന്നത് പരിശീലനത്തിനോ സമാന സംഘടനകളുമായി ബന്ധപ്പെടാനോ ആണെന്നും സ്‌ഫോടനത്തില്‍ രാജ്യാന്തര ബന്ധമുണ്ടെന്നും കരസേനാ മേധാവി ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വിഷയത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് ഇന്ത്യന്‍ സൈനിക വക്താവിന്റെ പ്രതികരണം.