News World

'ലെറ്റ് മീ ഫിനിഷ്' അമേരിക്കയില്‍ ചര്‍ച്ചയാകുന്നു

അമേരിക്കയില്‍ ട്രമ്പ് അച്ചുതണ്ടിനെ പിടിച്ചുലയ്ക്കുന്ന മറ്റൊരു പുസ്തകം കൂടി പുറത്തിറങ്ങുന്നു. ന്യൂജര്‍സി മുന്‍ ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയുടെ പുസ്തകമാണ് ട്രമ്പിന്റെ മരുമകന്‍ ജറാഡ് കുഷ്‌നറെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്. ലെറ്റ് മീ ഫിനിഷ് എന്ന പുസ്തകം ഇതിനകം തന്നെ അമേരിക്കയില്‍ വന്‍ ചര്‍ച്ചയായിക്കഴിഞ്ഞു. സൈബര്‍ യുദ്ധം മാത്രമല്ല. പുസ്തക പോരാട്ടത്തിനു കൂടിയാണ് അമേരിക്കന്‍ രാഷ്ട്രീയം വേദിയാകുന്നത്. ട്രമ്പ് അനുകൂല ക്യാമ്പില്‍ നിന്നും എതിര്‍ചേരിയില്‍ നിന്നും പുറത്തുവന്ന പുസ്തകങ്ങള്‍ വലിയ ചര്‍ച്ചയ്ക്കും ഒച്ചപ്പാടുകള്‍ക്കുമാണ് യു.എസില്‍ തിരിയിട്ടത്.