News World

മാലിദ്വീപിന് 140 കോടി ഡോളറിന്റെ സഹായം ഇന്ത്യ നല്‍കും

ന്യൂഡല്‍ഹി: മാലിദ്വീപിന് ഇന്ത്യ 140 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നാല് കരാറുകളില്‍ ഒപ്പിട്ടു. വിസ, സമുദ്ര സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.