News World

റഷ്യന്‍ പണമിടപാട് ശൃംഖലയില്‍ ഫ്രഞ്ച് പാര്‍ട്ടിയും കുരുക്കില്‍

ദുരൂഹമായ റഷ്യന്‍ പണമിടപാട് ശൃംഖലയില്‍ ഫ്രഞ്ച് പാര്‍ട്ടിയും കുരുങ്ങി. ഫ്രാന്‍സിലെ തീവ്ര വലതു പാര്‍ട്ടിയായ നാഷണല്‍ അലൈയുടെ നേതാവ് മറീന്‍ ലേ പെന്‍ ആണ് റഷ്യന്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പ എടുത്ത് കുടുക്കിലായത്. രാജ്യത്തിന് പുറത്തെ രാഷ്ട്രീയ നിര്‍ണയങ്ങളില്‍ റഷ്യന്‍ ഗൂഢസംഘങ്ങള്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ ഇടപാട്. റഷ്യന്‍ ബന്ധം സ്വപ്‌നം കണ്ട് കഴി ഞ്ഞിരുന്ന ഷോന്‍ ലൂക്ക് ഷഫൗസറിനെയാണ് പാര്‍ട്ടി ഇതിനായി നിയോഗിച്ചത്. ലെ പെന്നിന്റെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായിരുന്നു ഷോന്‍ ലൂക്ക്. 2014ലായിരുന്നു ഈ നീക്കം. പുടിന്റെ വിശ്വസ്ഥനായ അലക്‌സാണ്ടര്‍ ബബകോവിനെയാണ് ഈ ആവശ്യം ഉന്നയിച്ച് ഷോന്‍ ലൂക്ക് സമീപിച്ചത്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും ഈ നീക്കത്തില്‍ ഭാഗഭാക്കായി. ഫസ്റ്റ് ചെക് റഷ്യന്‍ ബാങ്കില്‍ നിന്ന് 75.4കോടി രൂപ വായ്പ അനുവദിക്കുകയും ചെയ്തു. ഈ വായ്പക്കായി ഇടപെട്ടവരെല്ലാം റഷ്യയുടെ ദുരൂഹമായ സാമ്പത്തിക ഇടപാടുകളില്‍ ഉള്‍പ്പെട്ടവരാണ്.