News World

ബദല്‍ സാഹിത്യ നൊബേല്‍ പുരസ്‌കാരം കരീബിയന്‍ സാഹിത്യകാരി മാരിസ് കോന്‍ഡെക്കിന്

ഈ വര്‍ഷത്തെ ബദല്‍ സാഹിത്യ നൊബേല്‍ പുരസ്‌കാരം കരീബിയന്‍ സാഹിത്യകാരി മാരിസ് കോന്‍ഡെക്കിന്. സാഹിത്യ നൊബേല്‍ പ്രഖ്യാപനം റദ്ദാക്കിയതിന്റെ ഒളിവു നികത്താന്‍ ഒരുക്കിയ ബദല്‍ സാഹിത്യ പുരസ്‌കാരമാണ് 81 കാരിയായ മാരിസ് സ്വന്തമാക്കിയത്. നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കാറുള്ള സ്വീഡിഷ് അക്കാദമിയില്‍ ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സാഹിത്യ പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കിയത്. ഈ സാഹചര്യത്തിലാണ് ന്യു അക്കാദമി എന്ന സംഘടന ബദല്‍ പുസ്‌കാരം ഒരുക്കിയത്. ഈ ബദല്‍ സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിനാണ് കരീബിയന്‍ എഴുത്തുകാരി മാരിസ് കോന്‍ഡെക്ക് അര്‍ഹയായയത്. കിഴക്കന്‍ കരീബിയന്‍ കടലിലെ ഗ്വാഡലോപ് ദ്വീപുകാരിയണ് മാരിസ് കോന്‍ഡെക്ക്, ഫ്രെഞ്ച് ഭാഷയില്‍ എഴുതിയ സെഗു എന്ന നോവലാണ് മാരിസിന്റെ ഏറെ പ്രശസ്തമായ രചന. നിരവധി പുരസ്‌കാരങ്ങള്‍ ഈ നോവല്‍ നേടിയിട്ടുണ്ട്, ഇരുപതിലേറെ നോവലുകളും മാരിസിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.