News World

മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത് ഐഎസ്‌ഐയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്, ജമ്മുകശ്മീരിലെ ഐഎസ്‌ഐ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകും. ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ യുഎന്നിന്റെ തീരുമാനം നീട്ടിക്കൊണ്ടു പോകാന്‍ ചൈന ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുഎന്‍ തീരുമാനത്തെ ലോക രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. യു കെയും ഫ്രാന്‍സും നടപടിയെ സ്വാഗതം ചെയ്തു. മുപ്പതോളം വിദേശികള്‍ ഉള്‍പ്പെടെ അറുപതിലേറെ ജെയ്‌ഷെ നേതാക്കള്‍ ജമ്മു കാശ്മീരില്‍ ഉള്ളതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടുണ്ട്.