News World

മാലിയില്‍ ഭീകരവാദികളുടെ തടവില്‍ കഴിഞ്ഞ 75കാരിക്ക് മോചനം

ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഭീകരവാദികളുടെ തടവില്‍ കഴിഞ്ഞ 75കാരിക്ക് മോചനം. നാല് വര്‍ഷത്തിന് ശേഷം ജന്മനാടായ ഫ്രാന്‍സില്‍ എത്തിയ സോഫി പെട്രോനിനെ സ്വീകരിക്കാന്‍, പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി. ലോകത്ത് ബന്ദിയാക്കപ്പെട്ട അവസാനത്തെ ഫ്രഞ്ച് സ്വദേശിയാണ് ഇവര്‍. സോഫിക്ക് പുറമെ മറ്റ് മൂന്ന് പേരെക്കൂടി കഴിഞ്ഞ ദിവസം ഇസ്ലാമിക് തീവ്രവാദികള്‍ മോചിപ്പിച്ചിരുന്നു.