News World

നാസയിലെ വനിതാ ശാസ്ത്രജ്ഞരുടെ ബഹിരാകാശ നടത്തം ഈ മാസം 29ന്

ലോക വനിതാ ദിനത്തോടനുബന്ധിച്ച് ചരിത്രം എഴുതാനൊരുങ്ങി നാസയുടെ വനിതാ ബഹിരാകാശ ശാസ്ത്രജ്ഞര്‍. ഈ മാസം 29-ന് സ്ത്രീകളാല്‍ നിയന്ത്രിച്ച് സ്ത്രീകള്‍ തന്നെ നടത്തുന്ന ബഹിരാകാശ നടത്തത്തിന് ഒരുങ്ങുകയാണ് നാസ. ബഹിരാകാശത്തിന്റെ സ്വഭാവ സവിശേഷതകള്‍ പഠിക്കാനും ഭൗതികമാറ്റങ്ങള്‍ എങ്ങനെ ബഹിരാകാശത്ത് പ്രതിഫലിക്കുന്നു എന്ന് മനസിലാക്കാനും സ്‌പെയിസ് വാക്ക് ഉപകരിക്കും.