News World

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ സ്വീഡന്‍; ന്യൂസിലാന്റില്‍ കോവിഡ് നിയന്ത്രണ വിധേയമാണെന്ന് വിലയിരുത്തല്‍

1500ലധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ സ്വീഡന്‍. 15000ലധികം രോഗികളുള്ള രാജ്യത്ത് സ്ഥിതി അനുദിനം വഷളാവുകയാണ്. യൂറോപ്പില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാത്ത ഏക രാജ്യം കൂടിയാണ് സ്വീഡന്‍. ന്യൂസിലാന്റില്‍ നിലവില്‍ കോവിഡ് നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ആകെ രോഗ ബാധിതരുടെ എണ്ണം 1400 കടന്നു. സ്വീഡനില്‍ നിന്ന് അരുണും ന്യൂസിലന്റില്‍ നിന്ന് റിച്ചാര്‍ഡും മാതൃഭൂമി ന്യൂസിനൊപ്പം ചേരുന്നു.