News World

സമാധാന നൊബേല്‍ നാദിയ മുറാദിനും ഡെന്നിസ് മുക്‌വേഗിനും

സ്‌റ്റോക് ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നാദിയ മുറാദിനും ഡെന്നിസ് മുക്‌വേഗിനും. ലൈംഗികാതിക്രമങ്ങളെ യുദ്ധമുറയാക്കി ഉപയോഗിക്കുന്നതിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവര്‍ക്കും പുരസ്‌കാരം. സ്വന്തം ജീവന്‍ പോലും കണക്കിലെടുക്കാതെ അക്രമങ്ങള്‍ക്കിരയായവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചവരാണ് ഇവര്‍ രണ്ടുപേരുമെന്ന് നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി. ഇറാഖിലെ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് നാദിയ മുറാദ്. ഐഎസിന്റെ പിടിയില്‍പ്പെട്ട് ബലാത്സംഗത്തിനും കൊടിയ പീഡനങ്ങള്‍ക്കും ഇരയായ മൂവായിരത്തിലധികം യസീദി സ്ത്രീകളില്‍ ഒരാളാണ് അവര്‍. നാദിയ മുറാദിനെ 2014ല്‍ ഐഎസ് തട്ടിക്കൊണ്ടുപോയിരുന്നു. ലൈംഗിക അടിമയായിരുന്ന അവര്‍ 2017ല്‍ ആണ് മോചിപ്പിക്കപ്പെട്ടത്. പിന്നീട് യുദ്ധത്തില്‍ ഇരകളായവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായി. ലൈംഗികാതിക്രമങ്ങള്‍ക്കും ഐസിഎനും എതിരായും നിരവധി പ്ര!ത്തനങ്ങള്‍ അവര്‍ നടത്തി. മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലയില്‍ യുഎന്‍ അംബാസിഡറാണ് നാദിയ മുറാദ്.