News World

ഇത്തവണത്തെ വൈദ്യശാസ്ത്ര നോബല്‍ സമ്മാനം മൂന്നുപേര്‍ക്ക്

ഇത്തവണത്തെ വൈദ്യശാസ്ത്ര നോബല്‍ സമ്മാനം മൂന്നുപേര്‍ക്ക്. ഹാര്‍വെ ജെ ഓള്‍ട്ടര്‍, മൈക്കല്‍ ഹൂട്ടണ്‍, ചാള്‍സ് എം റൈസ് എന്നിവരാണ് വൈദ്യശാസ്ത്ര നോബല്‍ സമ്മാനം പങ്കിട്ടത്. ഹെപ്പറ്റൈറ്റിസ്‌സി വൈറസ് കണ്ടെത്തിയതിനാണ് പുരസ്‌കാരം. സിറോസിസിനും കരളിലെ ക്യാന്‍സറിനും കാരണം ആയേക്കാവുന്ന വൈറസിന്റെ കണ്ടുപിടുത്തം ആരോഗ്യരംഗത്തിന് വന്‍ നേട്ടമായെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ഹാര്‍വെ ജെ ഓള്‍ട്ടറും ചാള്‍സ് എം റൈസും അമേരിക്കന്‍ ഡോക്ടര്‍മാരും മൈക്കല്‍ ഹൂട്ടണ്‍ ബ്രിട്ടീഷ് ബയോളജിസ്റ്റുമാണ്.