News World

പാകിസ്താനില്‍ യാത്രാവിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 97 ആയി

കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ യാത്രാവിമാനം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 97 ആയി. അപകടത്തില്‍ മരിച്ച 17 പേരെ തിരിച്ചറിഞ്ഞു. യാത്രാ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 എന്ന യാത്രാവിമാനമാണ് കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. ലാന്‍ഡിങ്ങിന് തൊട്ടുമുമ്പാണ് അപകടം. അപകടത്തിന് പിന്നാലെ കറാച്ചി വിമാനത്താവളം താത്കാലികമായി അടച്ചു.