News World

ഭൗതിക ശാസ്ത്ര നൊബേല്‍ സമ്മാനം മൂന്ന് ശാസ്ത്രഞ്ജര്‍ക്ക്

ഭൗതികശാസ്ത്രത്തിനുള്ള 2020ലെ നൊബേല്‍ സമ്മാനം ബ്രിട്ടീഷ്, അമേരിക്കന്‍, ജര്‍മ്മന്‍ ശാസ്ത്രഞ്ജര്‍ക്ക്. തമോ ഗര്‍ത്തങ്ങളെ കുറിച്ചുള്ള കണ്ടെത്തലുകള്‍ക്കാണ് പുരസ്‌കാരം. പുരസ്‌കാരത്തിന്റെ ഒരു പകുതി ഒക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല പ്രൊഫസറായ റോജര്‍ പെന്റോസിന് നല്‍കും. മറുപകുതി ജര്‍മ്മനിയിലെ മാക്‌സ് പ്ലാന്‍ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എക്‌സ്ട്രാടെറസ്ട്രിയല്‍ ഫിസിക്‌സ് ഡയറക്ടറായ റെയ്ന്‍ഹാര്‍ഡ് ഗെന്‍സലും. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ പ്രൊഫസറായ ആന്‍ഡ്രിയ ഗേസും പങ്കിടും.