News World

തിബറ്റിലെ അഭയാര്‍ത്ഥി ജീവിതത്തിന്റെ കഥ പറഞ്ഞ് തിബറ്റന്‍ കവി ടെന്‍സിന്‍ സുണ്‍ഡു

കോട്ടയം: തിബറ്റിലെ അഭയാര്‍ത്ഥി ജീവിതത്തിന്റെ കഥ പറഞ്ഞ് തിബറ്റന്‍ കവി ടെന്‍സിന്‍ സുണ്‍ഡു. ചൈനീസ് അധിനിവേശത്തിനെതിരെ എഴുത്തിലൂടെ പോരാടുകയാണ് ടെന്‍സിന്‍ സുണ്‍ഡു. ദര്‍ശന പുസതകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ ടെന്‍സിന്‍ സുണ്‍ഡു പങ്കെടുക്കാനെത്തി. "ഞാന്‍ ഒരു അഭയാര്‍ഥിയാണ്", പറയുന്നത് പ്രശസ്ത തിബറ്റന്‍ കവി ടെന്‍സിന്‍ സുണ്‍ഡുവാണ്. തിബറ്റന്‍ അഭയാര്‍ത്ഥികളുടെ നേര്‍ ചിത്രം ലോകത്തിന്  മുന്നില്‍ കാണിച്ച റഫ്യൂജിയുടെ സൃഷ്ടാവ്. ചൈനീസ് അധിനിവേശത്തില്‍ നിന്ന് മോചിതരാകാന്‍ വെമ്പുന്ന ഒരു  ജനതയുടെ മുഴുവന്‍ വികാരവും കവിയുടെ വാക്കുകളില്‍. ജനിച്ച മണ്ണിലേക്ക് ഒരിക്കല്‍ തിരിച്ചുപോകാമെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഉന്നത സാംസ്‌കാരിക നിലവാരം പുലര്‍ത്തുന്ന തിബറ്റുകാരുടെ മനസ്സില്‍ ഇന്ന് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം മാത്രമാണ്. ടിബറ്റിലെ നിര്‍ബന്ധിത പലായനകാലത്ത് ഇന്ത്യയിലേക്ക് കുടിയേറിയവരാണ് സുണ്‍ഡുവിന്റെ കുടുംബം. അവരുടെ അനുഭവങ്ങളാണ് കവിതകളിലൂടെ കവി പുറംലോകത്തെത്തിച്ചത്. വ്യക്തിസ്വാതന്ത്ര്യമാണ് എല്ലാവര്‍ക്കും പ്രധാനം. തിബറ്റന്‍ എഴുത്തുകാരുണ്ട്. അവര്‍ മിക്കവരും തിബറ്റന്‍ ലിബികളിലാണ് എഴുതുന്നത്. എല്ലാത്തരം പുസ്തകങ്ങളും തിബറ്റന്‍ ഭാഷയിലുണ്ട്. എന്നാല്‍, പുറംലോകത്തുള്ളവര്‍ക്ക് അതിനെക്കുറിച്ച് അറിയില്ല. തിബറ്റന്‍ കോളനികളില്‍ ചൈനീസ് പട്ടാളക്കാരുടെയും നേതാക്കന്മാരുടെയും കണ്ണുകളെപ്പോഴും തിബറ്റന്‍ കോളനികളിലുണ്ടാകും. തിബറ്റിന്റെ മോചനത്തിനായി കവി പാടുകയാണ് കലയിലൂടെ സ്വാതന്ത്ര്യം സാധ്യമാകുമെന്ന പ്രതീക്ഷയില്‍.